Header 1 = sarovaram
Above Pot

ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ ദുബൈയിൽ അറസ്റ്റില്‍

ദുബായ്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍. രണ്ടാഴ്ച്ച മുന്‍പ് ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ദുബായ് പൊലീസിന് കൈമാറുകയായിരുന്നു. ബൈജു ഇപ്പോള്‍ യുഎഇ ജയിലിലാണ്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ വിലക്കുള്ള ബൈജു, ഒമാന്‍ വഴി കേരളത്തിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് അറസ്റ്റിലായത്. പാസ്പോര്‍ട്ടില്‍ വ്യാജ എക്സിറ്റ് സീല്‍ പതിച്ചു റോഡുമാര്‍ഗമാണ് ഒമാനിലേക്ക് കടന്നത്. തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്.

buy and sell new

Astrologer

ചെക്ക് കേസുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്മാന്‍ പോലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പത്തു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്ബനിയുടെ പേരില്‍ നല്‍കിയ ചെക്ക് മടങ്ങി എന്ന് കാണിച്ചാണ് തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയത്.

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………
ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..
എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )

Vadasheri Footer