Post Header (woking) vadesheri

കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് ഭരിക്കുന്നത് : ചെന്നിത്തല

Above Post Pazhidam (working)

തിരുവനന്തപുരം: കുടിവെള്ളം ചോദിക്കുന്നവർക്ക് ബിയർ കൊടുക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ചെന്നിത്തല. അഴിമതിയെ കുറിച്ച് ആരെങ്കിലും പറയുന്നത് കേട്ടുപറഞ്ഞതല്ല. വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് അഴിമതി പുറത്തുകൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.

Ambiswami restaurant

വിഎസും ഇ കെ നായനാരും ചെയ്യാന്‍ മടിച്ചതാണ് പിണറായി ചെയ്തത്. ഗത്യന്തരമില്ലാതെ ലൈസന്‍സ് നല്‍കാനുള്ള നീക്കം പിൻവലിച്ചത് കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് പേടിച്ചാണ്. ഇനി കേരളത്തിൽ വരാൻ ഇരിക്കുന്നത് വഴിനീളെ ബിയർ പബ്ബുകളായിരിക്കും. കട്ട മുതൽ തിരിച്ചു കൊടുത്താൽ അഴിമതി അഴിമതി അല്ലാതാകില്ല. എക്സൈസ് വകുപ്പിനെ കറവപ്പശുവാക്കി. ഇനിയും അഴിമതി ന്യായീകരിച്ചു നടപടികളുമായി മുന്നോട്ട് പോയാൽ വൻ പ്രക്ഷോഭം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു