728-90

മമ്മിയൂര്‍ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി.

Star

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവത്തിന് തുടക്കമായി. സംഗീജജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.ഹരിഹരകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചുമര്‍ ചിത്രകലാകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണക്കായി ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്കാരം കവി ചൊവ്വല്ലൂര്‍കൃഷ്ണന്‍കുട്ടിക്ക് സമ്മാനിച്ചു.സാഹിത്യകാരന്‍മാരായ രാധാകൃഷ്ണന്‍ കാക്കശ്ശേരി, ആലങ്കോട് ലീലാകൃഷ്ണന്‍, മലബാര്‍ ദേവസ്വം ഏരിയ കമ്മിറ്റി ചെയര്‍മാന്‍ യു.പി.പുരുഷോത്തമന്‍ ,മെമ്പര്‍ ടി.വാസു, ട്രസ്റ്റിബോര്‍ഡംഗം വി.പി.ആനന്ദന്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എം.വി.സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാമണ്ഡലം സംഗീത അവതരിപ്പിച്ച നങ്ങ്യാര്‍കൂത്ത് അരങ്ങേറി.