Post Header (woking) vadesheri

ബിനോയ് കോടിയേരി ഒളിവിൽ , മുംബൈ പോലീസിന് കാണാൻ കഴിഞ്ഞില്ല

Above Post Pazhidam (working)

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ഒളിവിലാണെന്ന് സൂചന . ബീഹാര്‍ സ്വദേശിനി നല്‍കിയ രേഖകളും ഫോട്ടോകളും തെളിവുകലും ശേഖരിച്ചതിന് ശേഷമാണ്‌ മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂരില്‍ എത്തിയത് . സ്ഥലത്തുണ്ടെങ്കില്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനും കൂടിയാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്.

Arya bhavan inner

ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചിരുന്നു . ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു . മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി കണ്ണൂരിലെത്തിയത് .
എന്നാല്‍, ബിനോയിയെ നേരില്‍ കാണാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ല . ബിനോയിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള നോട്ടീസ് നല്‍കിയാണ് മുംബൈ പൊലീസ് സംഘം തലശ്ശേരിയില്‍ നിന്ന് മടങ്ങിയത്. ബിനോയ് കോടിയേരി നിലവില്‍ ഒളിവിലാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Second Paragraph  Sarovaram(working)

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സി.പി.എം. സംസ്ഥാന
ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയ ഇന്‍സ്‌പെക്ടറും പോലീസ് കോണ്‍സ്റ്റബിളും കണ്ണൂര്‍ എസ്.പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെത്തിയും ഇവര്‍ തെളിവുകള്‍ ശേഖരിച്ചു. അതേസമയം, കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമല്ല, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.

Third paragraph Saravan bhavan

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.&

First Paragraph Jitesh panikar (working)