Header 1 = sarovaram
Above Pot

കല്ലട ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം , ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: കല്ലട ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. തമിഴ്നാട് സ്വദേശിയായ യാത്രക്കാരിയുടെ പരാതിയെ തുടർന്ന് തേഞ്ഞിപ്പലം പൊലീസ് ബസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.
ബസിലെ രണ്ടാം ഡ്രൈവർ കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫ്(39) ആണ് പ്രതി. കല്ലടയുടെ ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

new consultancy

Astrologer

ഇന്ന് പുലർച്ചെ 1.30നാണ് ‍സംഭവം. കർണാടകയിലെ മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിലാണ് പീഡന ശ്രമമുണ്ടായത്. പരാതിക്കാരി കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു. രാമനാട്ടുകര കഴിഞ്ഞ് കാക്കഞ്ചേരി എത്തിയപ്പോൾ പ്രതി യാത്രക്കാരിയെ കടന്നു പിടിക്കുകയായിരുന്നു. ഉടൻ യുവതി ബഹളം വെച്ചു. യാത്രക്കാരാണ് ബസ് ജീവനക്കാരനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. ബസിന്‍റെ മുൻഭാഗത്തെ ചില്ല് തകർന്ന നിലയിലാണ്.

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് മലപ്പുറം എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. സി.ഐ. ജി. ബാലചന്ദ്രനും സംഘവും എത്തിയാണ് ബസ്സ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം  ഏര്‍പ്പെടുത്തി.യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആന്ധ്രാപ്രദേശിൽ റജിസ്റ്റർ ചെയ്ത ബസ് ആണ് നിയമവിരുദ്ധമായി സർവീസ് നടത്തിയിരുന്നത് .

Vadasheri Footer