പതിനാറുകാരിയെ പീഡിപ്പിച്ച തൃശൂർ മുളളൂർക്കര സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ : ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 16 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തൃശ്ശൂര്‍ ചേലക്കര മുള്ളൂര്‍ക്കര കാഞ്ഞിരക്കുഴി അനഫി (21) യെയാണ് പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടി എട്ടുമാസത്തോളമായി യുവാവുമായി പരിചയത്തിലായിരുന്നു. കഴിഞ്ഞ 14ന് കൂട്ടുകാരിയുടെ മാതാവിന് സുഖമില്ലാത്തതിനാല്‍ രക്തം കൊടുക്കണമെന്ന് അനഫി പെൺകുട്ടിയോട് പറഞ്ഞിരുന്നു . 15ന് രാവിലെ 7.45ന് ചെറുകരയിലെത്തി തീവണ്ടിയില്‍ വാടാനാംകുര്‍ശ്ശിയില്‍ ഇറങ്ങി. രണ്ടുപേരുംകൂടി ബൈക്കില്‍ വാല്‍പ്പറയിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം നടത്തിയത്.

new consultancy

ഇതിനിടെ പെണ്‍കുട്ടിയെ വീട്ടുകാര്‍തന്നെ സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലദിവസങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പ്രതിയുടെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചതായും കണ്ടെത്തി. ഇതേതുടര്‍ന്നാണ് കൊളത്തൂര്‍ സിഐ ആര്‍ മധു, പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ജിത്ത് ലാല്‍, വനിതാ സിപിഒ ജയമണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തത്. പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് അനഫിക്കെതിരേ കേസെടുത്തിരിക്കുന്നത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.”,