Post Header (woking) vadesheri

ബലരാമ ക്ഷേത്രത്തിൽ പുതിയ അലങ്കാര മുഖപ്പ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തിൽ വലിയമ്പലത്തിന്റെ മുൻഭാഗത്ത് മുഖപ്പിന്റെ നിർമ്മാണം പൂർത്തിയായി. പൂർണ്ണമായും ആഞ്ഞിലി മരത്തിലാണ് മുഖപ്പ് നിർമ്മിച്ചിട്ടുള്ളത്, തൂണുകൾ, പോധിക, മകരവ്യാളം, കുടപ്പനുകൾ, മണ്ടിപ്പലക, നാഗങ്ങൾ, ഗജലക്ഷ്മി എന്നി അലങ്കാരങ്ങളോടുകൂടിയാണ് മുഖപ്പ് നിർമ്മിച്ചിട്ടുള്ളത്.

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കൈ കണക്കിൽ ശില്പി എളവള്ളി നന്ദനാണ് മുഖപ്പ് നിർമ്മിച്ചിട്ടുള്ളത്. നവീൻ, വിശ്വൻ, സന്തോഷ്‌, ആശമോൻ, ഹരി, സനീഷ് എന്നിവർ സഹായികളായി. മുഖപ്പിന്റെ സമർപ്പണ കർമ്മം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് നിർവഹിച്ചു.

മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി ചടങ്ങിൽ ബലരാമ ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് പുരുഷോത്തമ പണിക്കർ സെക്രട്ടറി എ വി പ്രശാന്ത് ട്രഷറർ ശ്രീകുമാർ,ബാബു വീട്ടിലായിൽ,പ്രഗിലേഷ് ക്ഷേമസമിതി അംഗങ്ങൾ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു