
അക്ഷയ തൃതീയ ;പൂജിച്ച സ്വർണ്ണ ലോക്കറ്റ് വാങ്ങാം

ഗുരുവായൂർ : വൈശാഖ മാസത്തിലെ പുണ്യമായ അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർക്ഷേത്രത്തിൽ കഴകക്കാരുടെ വക യായി ചുറ്റുവിളക്കാഘോഷിക്കും. ശ്രീലകത്ത് നെയ് വിളക്ക്, നിറമാല, മേളത്തോ ടെ കാഴ്ചശീവേലിയും വിളക്കും ഉണ്ടാകും.

കാലത്ത് മേളം സന്തോഷ് മാരാർ & പാർട്ടി ,ഉച്ചയ്ക്ക് മേളം ഗുരുവായൂർ ശശി മാരാർ & പാർട്ടി. വൈകിട്ട് തായമ്പക കാടാമ്പുഴ അനിരുദ്ധ്. രാത്രി വിളക്കിന് ഇടയ്ക്ക വിശേഷം .വിഷ്ണു മാരാർ മമ്മിയൂർ ,വിഷ്ണു മാരാർ ഗുരുവായൂർ, കൃഷ്ണപ്രസാദ്, ഗുരുവായൂർ, രാഹുൽ മാരാർ മമ്മിയൂർ എന്നിവർ ഇടയ്ക്കയിലും കണ്ണൻ, ആനന്ദ്, അഖിൽ, നവനീത് കൃഷ്ണൻ എന്നിവർ നാദസ്വരത്തിലും അണിനിരക്കും.

അക്ഷയ തൃതീയ ദിനത്തിൽ ശ്രീഗുരുവായൂരപ്പൻ്റെ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകൾ ഭക്തർക്ക് വാങ്ങാൻ ദേവസ്വം ക്രമീകരണമൊരുക്കി. രണ്ട് ,മൂന്ന്, അഞ്ച്, പത്ത് ഗ്രാം സ്വർണ്ണ ലോക്കറ്റും വെള്ളിയുടെ അഞ്ച് ഗ്രാം ലോക്കറ്റും ലഭ്യമാണ്. ക്ഷേത്രത്തിനകത്തെ തെക്കേ കൗണ്ടറിൽ നിന്നും ഇവ ഭക്തർക്ക് വാങ്ങാം.

രാവിലെ 5 മുതൽ ഒരു മണി വരെയും വൈകിട്ട് 5 മുതൽ രാത്രി എട്ടുമണി വരെയും ഭക്തർക്ക് ലോക്കറ്റ് ലഭ്യമാക്കാൻ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും

