Post Header (woking) vadesheri

കെ.ടി.ജലീലിനെതിരെ സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

കൊച്ചി : കെ.ടി.ജലീലിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് . പ്രോട്ടോക്കൾ ലംഘനം നടത്തി കെ.ടി.ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു. മാധ്യമം

ഗുരുവായൂർ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പ്രഥമശുശ്രൂഷാ പരിശീലനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെയും ടെമ്പിൾ പോലീസ് സ്റ്റേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി പ്രഥമ ശുശ്രൂഷാ പരിശീലനം നൽകുന്നു. ജൂലായ് 22 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പരിശീലന

ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിക്കാതിരുന്ന കുറിക്കമ്പനി ഉടമക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിക്കാതിരുന്ന കുറിക്കമ്പനി ഉടമക്ക് വാറണ്ട്. ഉപഭോക്തൃ കോടതി വിധിപ്രകാരം കുറി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ ചെറിയാടൻ വീട്ടിൽ സി.എ. പൈലി ഫയൽ ചെയ്ത ഹർജിയിലാണ്

ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു.

മംഗലാപുരം : കര്‍ണാടകയില്‍ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. ഉഡുപ്പിയിലെ ഒരു ടോള്‍ഗേറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേരും ടോൾ ബൂത്തിലെ ഒരു ജീവനക്കാരനുമാണ്

കള്ളക്കഥ ചമച്ച് മോഷണം ,ഹോം നഴ്സ് അറസ്റ്റിൽ

ഗുരുവായൂർ : വീട്ടിൽ കടന്ന മോഷ്ടാക്കൾ വയോധികയുടെ മൂന്നര പവൻസ്വർണമാല കവർന്നു എന്ന കള്ളക്കഥ ചമച്ച ഹോം നഴ്‌സിന്റെ തിരക്കഥ ടെമ്പിൾ പോലീസ് പൊളിച്ചു. മൂന്നരപവൻ മോഷ്ടിച്ച ഹോംനഴ്‌സിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗൂഡല്ലൂർ

കോടതിയുടെ ഇടപെടൽ ,ഒടുവിൽ ഇ പി ജയരാജനെതിരെ പോലീസ് കേസ് എടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്.

തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ താന്ത്രിക കർമ്മ ചിത്രങ്ങളുമായി ഡിജിറ്റൽ ആൽബം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ച താന്ത്രിക കർമ്മങ്ങളുടെ ചിത്രങ്ങൾ ഇനി ഡിജിറ്റൽ ആൽബത്തിലൂടെ കാണാനാകും.ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകളിൽ വ്യാപൃതനായിരിക്കുന്ന മുഖ്യ

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു

ഗുരുവായൂർ: 1198-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ചൊവ്വാഴ്ച ഉച്ചപൂജയ്ക്കുശഷം ക്ഷേത്രം നട തുറന്നപ്പോൾ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന്

ശബരിനാഥന്റെ അറസ്റ്റ് , യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

ഗുരുവായൂർ : യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്‌ ശബരിനാഥനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി വിജയൻ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം

സർക്കാരിന് വീണ്ടും തിരിച്ചടി , കെ എസ് ശബരീനാഥന് ജാമ്യം.

തിരുവനന്തപുരം: സർക്കാരിന് വീണ്ടും തിരിച്ചടി ,കെ എസ് ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചു . വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എം എൽ എ കെ.എസ് ശബരീനാഥന്