ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിക്കാതിരുന്ന കുറിക്കമ്പനി ഉടമക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിക്കാതിരുന്ന കുറിക്കമ്പനി ഉടമക്ക് വാറണ്ട്. ഉപഭോക്തൃ കോടതി വിധിപ്രകാരം കുറി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ ചെറിയാടൻ വീട്ടിൽ സി.എ. പൈലി ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ മിനർവ്വ ചിട്ടീസ് ഏൻറ് മണി ലെൻഡേർസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം ഉത്തരവായത്.

Poonthanam

Vasudev Inn

ഹർജിക്കാരൻ എതിർകക്ഷി സ്ഥാപനത്തിൽ ചേർന്നിരുന്ന കുറി വിളിച്ച് സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 1,04,000 രൂപയും കുറി വിളിച്ച തിയ്യതി മുതൽ 9 % പലിശയും ഒരു മാസത്തിനുള്ളിൽ നൽകുവാൻ വിധിയായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Rugmani 700-200

First Paragraph Jitesh panikar (working)

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്ക് പോലീസ് മുഖേന വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട് . ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി