Post Header (woking) vadesheri

മുൻ എം എൽ എ പി എ മാധവൻ അന്തരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മണലൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.എ. മാധവൻ അന്തരിച്ചു. നാലു മാസം മുൻപ് മുണ്ടൂരിലെ വീടിനു സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ അതിവേഗത്തിൽ വന്ന വാഹനം ഇടിച്ചു പരിക്കേറ്റതിനെ തുടർന്ന് എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

Poonthanam
Rugmani 700-200

2011 മുതൽ 2016 വരെ മണലൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭാംഗമായി പ്രവർത്തിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്, ഡിസിസി ജനറൽ സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡണ്ട്, ഡിസിസി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, എഐസിസി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട് കര സേനയിൽ നഴ്സ് ആയിരുന്ന സാവിത്രിയാണ് ഭാര്യ, മക്കൾ : സമീർ , സമോദ്, മരുമക്കൾ :ഹർഷ സമോദ്, ഐശ്വര്യ ലക്ഷ്മി

Vasudev Inn