Header 3

ശബരിനാഥന്റെ അറസ്റ്റ് , യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

ഗുരുവായൂർ : യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്‌ ശബരിനാഥനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി വിജയൻ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി.

ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നിന്നും ആരംഭിച്ച് കിഴക്കെ നടയിൽ സമാപിച്ച പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ തബ്ഷീർ മഴുവഞ്ചേരി, മുജീബ് അകലാട്, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് പാലിയത്ത്, ഫദിൻ രാജ്, ഫത്താഹ് മന്നലാംകുന്ന്, മിഥുൻ മധുസൂദനൻ, ഷാരൂഖ് ഖാൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ പ്രജോഷ് പ്രതാപൻ, സിബിൽ ദാസ്, ഗോകുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി

Astrologer