Post Header (woking) vadesheri

മെഡിക്കൽ കോളേജിൽ നിന്നും ചാടി പോയ പോക്‌സോ കേസിലെ പ്രതി പിടിയിൽ.

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ. തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സക്കിടെ രക്ഷപ്പെട്ട യു പി സ്വദേശി ഫായിസിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. വെളപ്പായയിൽ നിന്നാണ് പ്രതിയെ പിടിച്ചത്.

എ ഐ ടി യു സി യും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ രൂപീകരിച്ചു.

ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി യൂണിയൻ എ ഐ ടി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റി രൂപീകരണ യോഗവും, യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണവും യൂണിയൻ ജില്ലാ സെക്രട്ടറി ബാബുരാജ് ഉദ്ഘാടനം ചെയ്തു കെ.കുട്ടിക്കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ . എൻ പി

കലക്ട്രേറ്റ് പരിസരത്ത് ഖാദി വിപണന മേളയ്ക്ക് തുടക്കം

തൃശൂർ ; ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഖാദി വിപണന മേള പട്ടികജാതി- പട്ടികവർഗ, ദേവസ്വം- പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഖാദി അതിന്റെ പ്രവർത്തനങ്ങൾ

തൃശൂർ ജില്ലയിൽ 1,790 പേർക്ക് കൂടി കോവിഡ്, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.56%

തൃശൂർ ജില്ലയിൽ ബുധനാഴ്ച 1,790 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 649 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,546 പേരും ചേർന്ന് 23,985 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്.

അടൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു

പത്തനംതിട്ട: അടൂർ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. ഹരിപ്പാടേക്ക് പോയ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരെ നാട്ടുകാരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേർന്ന്

പാറയിടുക്കിൽ കുടുങ്ങിയ ബാബു സൈന്യത്തിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി

പാലക്കാട് : രണ്ടു ദിവസങ്ങളോളം മലമ്പുഴയിലെ ചെങ്കുത്തായ മലയുടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു സൈന്യത്തിന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് തിരിച്ചു കയറി . സ്ഥലത്തു നിന്നും സൈന്യം പുറത്തെത്തിച്ച ബാബുവിനെ എയർലിഫ്റ്റ് ചെയ്ത് ആംബുലൻസിൽ കയറ്റി ജില്ലാ

പുന്നയൂർക്കുളത്ത് ഭർതൃമതിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പുന്നയൂർക്കുളം ആറ്റുപുറത്ത് ഭർതൃ മതിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകൾ ഫൈറൂസി(26)യേയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ്

ചാവക്കാട് നഗര ഭയുടെ പുതിയ മാസ്റ്റർ പ്ലാനിൽ വ്യാപക പരാതി ,ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി

ചാവക്കാട് : നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങൾ വ്യാപകമായി ഉയർത്തിയ പരാതികൾക്കും, ആശങ്കകൾക്കും പരിഹാരം കാണാൻ നഗരസഭാ ചെയർമാൻ്റെ നേത്രത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തെക്കൻ പാലയൂർ പ്രദേശം സന്ദർശിച്ചു.വർഷങ്ങളായി ജനങ്ങൾ

ഗുരുവായൂർ ഉൽസവം: കൊടിയേറ്റം ഫെബ്രുവരി 14 ന്,ജീവനക്കാരുടെ യോഗം ചേർന്നു

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉൽസവം ചടങ്ങുകളോടെ മാത്രം നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ്റെ സാന്നിധ്യത്തിൽ ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ഭരണ സമിതി തീരുമാനം

തളർച്ചയിലായ ഗുരുവായൂരപ്പന്റെ കൊമ്പൻ ഇന്ദ്രസെനെ വിദഗ്ധ സമിതി പരിശോധിച്ചു

ഗുരുവായൂർ : ദേവസ്വം ഇന്ദ്ര സെൻ ആനയുടെ ആരോഗ്യ പരിശോധന ദേവസ്വം ജീവധനം വിദഗ്ധ സമിതി നടത്തി. ആനയുടെ പല്ലുകൾക്ക് തേയ്മാനം ഉള്ളതായി പരിശോധനയിൽ കണ്ടു. ചവച്ചരയ്ക്കാൻ പ്രയാസമുള്ളത് പരിഗണിച്ച് ആനയുടെ ആരോഗ്യം നിലനിർത്തുന്നതിനാവശ്യമായ പോഷകാംശങ്ങൾ