Header 1 = sarovaram
Above Pot

കലക്ട്രേറ്റ് പരിസരത്ത് ഖാദി വിപണന മേളയ്ക്ക് തുടക്കം

തൃശൂർ ; ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഖാദി വിപണന മേള പട്ടികജാതി- പട്ടികവർഗ, ദേവസ്വം- പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഖാദി അതിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇത്തരം വിപണന മേളകൾ ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയതയുടെയും പ്രതീകമായി ഉയർന്ന് വന്നതാണ് ഖാദി പ്രസ്ഥാനം. ഖാദി വ്യവസായം തകർന്ന് പോകാതിരിക്കാൻ ഇത്തരം പ്രചാരണങ്ങൾ ശക്തമാക്കണമെന്നും മന്ത്രി കൂട്ടിചേർത്തു.

Astrologer

ഖാദി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കൂടുന്നത് ഇത്തരം മേളകളിലൂടെയാണെന്നും അത് ശുഭ സൂചനയാണ് നൽകുന്നതെന്നും മേളയിൽ പങ്കെടുത്ത് സംസാരിച്ച ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു.

ഫെബ്രുവരി 14 വരെ നടക്കുന്ന ഖാദിയുടെ സർവ്വോദയ പക്ഷത്തിന്റെ ഭാഗമായാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന മേളയിൽ ഖാദിയുടെ വ്യത്യസ്തങ്ങളായ തുണിത്തരങ്ങൾ ലഭ്യമാണ്. എല്ലാ തുണിത്തരങ്ങൾക്കും 30 ശതമാനം റിബേറ്റുണ്ട്. സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാർ മെറ്റീരിയലുകൾ, ചുരിദാർ, കട്ടിംഗ് മെറ്റീരിയൽ തുടങ്ങി തുണിത്തരങ്ങൾ മേളയിൽ ലഭ്യമാണ്.

പ്രൊജക്ട് ഓഫീസർ എസ് സജീവ്, വില്ലേജ് ഇന്റസ്ട്രീസ് ഓഫീസർ മിനി, സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടർ ജോസഫ്, ബോർഡ് വിൽപനശാല മനേജർ മുരളി, ഖാദി ബോർഡ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Vadasheri Footer