Post Header (woking) vadesheri

തൃശൂർ ജില്ലയിൽ 1,790 പേർക്ക് കൂടി കോവിഡ്, ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.56%

Above Post Pazhidam (working)

തൃശൂർ ജില്ലയിൽ ബുധനാഴ്ച 1,790 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 649 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,546 പേരും ചേർന്ന് 23,985 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 7,307 പേർ രോഗമുക്തരായി.

ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,54,564 ആണ്. 6,26,340 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ബുധനാഴ്ച സമ്പർക്കം വഴി 1,771 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 02 പേർക്കും, ആരോഗ്യ പ്രവർത്തകരായ 12 പേർക്കും, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ 02 ക്ലസ്റ്ററുകളും ചേർത്ത് നിലവിൽ 29 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു.

First Paragraph Jitesh panikar (working)

7,003 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2,062 പേർക്ക് ആന്‍റിജൻ പരിശോധനയും, 4,630 പേർക്ക് ആർടി പിസിആർ പരിശോധനയും, 311 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 41,95,619 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.56% ആണ്.

ജില്ലയിൽ 15-18 വയസ്സ് വിഭാഗത്തിൽ 1,14,530 കുട്ടികൾ ഒരു ഡോസ് വാക്സിനും, 25,894 കുട്ടികൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.