Header 1 vadesheri (working)

തീ കൊളുത്തി മരണം , വേണുഗോപാലന്‍നായരുടെ മരണമൊഴി പുറത്ത്

തിരുവനന്തപുരം: ബിജെപിയുടെ നിരാഹാര സമരപന്തലിന് മുന്നില്‍ മണ്ണെണ്ണയൊഴിച്ച്‌ സ്വയം തീകൊളുത്തി , ആശുപത്രിയിൽ വച്ച് മരണമടയുകയും ചെയ്ത വേണുഗോപാലന്‍നായരുടെ മരണമൊഴി പുറത്ത്. തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നും തുടര്‍ന്ന് ജീവിക്കാന്‍…

കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബി ജെ പി യിൽ നിന്നും സി പി എം നൂറു കോടി വാങ്ങിയെന്ന് അബ്ദുള്ളകുട്ടി

കണ്ണൂർ : രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകാശ് കാരാട്ട് വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഎമ്മിന്റെ മുൻ എംപിയും ഇപ്പോൾ കോൺഗ്രസ് നേതാവുമായ എ പി അബ്ദുള്ളക്കുട്ടി. . മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപിയിൽനിന്നു സിപിഎമ്മിൽ ഒരു…

രഹ്നാഫാത്തിമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: മത വികാരം വ്രണപെടുത്തിയ കേസില്‍ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്ബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം…

സംസ്ഥാനത്ത് പുതിയതായി 17 അഡീഷണൽ എസ് പി മാരെ നിയമിച്ചു

തൃശ്ശൂർ : സംസ്ഥാനത്തെ 17 ഡി വൈ എസ് പി മാരെ അഡീഷണൽ എസ് പി മാരായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി .തൃശ്ശൂർ സിറ്റി അഡീഷണൽ എസ്‌ പി യായി എസ് അനിൽ കുമാറിനെയും ,റൂറൽ അഡീഷണൽ എസ് പി യായി എം സുബൈറിനെയും നിയമിച്ചു . പി ബി പ്രശോഭിനെ കാസർഗോഡും…

കുന്നംകുളത്തെ ഒറ്റമുറികുടിലിലെ വിദ്യാർത്ഥിനി അനീഷ്യ അടച്ചുറപ്പുള്ള വീട്ടിലേക്ക്

കുന്നംകുളം: ഒറ്റമുറികുടിലിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി അനീഷ്യയുടെ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക് .കുന്നംകുളം നഗരസഭയിലെ വടുതലയിൽ ടാർപോളിൻ ഷീറ്റിട്ട് മറച്ച ശുചി മുറി പോലുമില്ലാത്ത കുടിലിൽ താമസിക്കുന്ന അനീഷ്യയ്ക്കാണ് നഗരസഭ പി.എം.എ.വൈ…

ക്ഷീരകർഷകർക്കായി ഏകദിന ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

ചാവക്കാട് : മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി സംഘടിപ്പിച്ച ഏകദിന ബോധവത്ക്കരണ പരിശീലനപരിപാടി ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ.അക്ബർ ഉൽഘാടനം ചെയ്തു . മൃഗസംരക്ഷണവകുപ്പിന്റെ 2018-19 വർഷത്തെ എക്‌സറ്റൻഷൻ & ട്രെയിനിംഗ്…

കടലിനെ വരുതിയിലാക്കിയ രേഖയ്ക്ക് വനിതാ കമ്മീഷന്‍റെ അഭിനന്ദനം

ചാവക്കാട് : ആഴക്കടല്‍ പെണ്ണിനും കൂടി അവകാശപ്പെട്ടതാണെന്ന് തെളിയിച്ച് പുറംകടല്‍ മത്സ്യബന്ധനത്തിന്ഇന്ത്യയില്‍ തന്നെ ആദ്യമായി ലൈസന്‍സ് നേടിയ വനിതാ മത്സ്യത്തൊഴിലാളി തൃശൂര്‍ സ്വദേശിനി കെ.സി.രേഖയെ കേരള വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍…

ഇരിങ്ങപ്പുറം പുക്കയിൽ ബാലകൃഷ്ണൻ നിര്യാതനായി.

ഗുരുവായൂര്‍: ഇരിങ്ങപ്പുറം പുക്കയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അജയൻ (ദുബൈ), അജിത, ലത, സജിത, രജിത. മരുമക്കൾ: വിദ്യ, ഗോപി, ജോഷി, ആനന്ദൻ, സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

സ്വയം തീകൊളുത്തിയ വേണുഗോപാലന്‍ നായർ മരണപ്പെട്ടു , വെള്ളിയാഴ്ച ബി ജെ പി ഹർത്താൽ

തിരുവനന്തപുരം: സ്വയം തീകൊളുത്തിയ വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍…

സി എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചിച്ചു

ഗുരുവായൂർ : മുൻ സഹകരണ വകുപ്പ് മന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന സി എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഗുരൂവായുർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സർവ്വ കക്ഷി യോഗം അനുശോചിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ.രവികുമാർ…