Above Pot

സംസ്ഥാനത്ത് പുതിയതായി 17 അഡീഷണൽ എസ് പി മാരെ നിയമിച്ചു

തൃശ്ശൂർ : സംസ്ഥാനത്തെ 17 ഡി വൈ എസ് പി മാരെ അഡീഷണൽ എസ് പി മാരായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി .തൃശ്ശൂർ സിറ്റി അഡീഷണൽ എസ്‌ പി യായി എസ് അനിൽ കുമാറിനെയും ,റൂറൽ അഡീഷണൽ എസ് പി യായി എം സുബൈറിനെയും നിയമിച്ചു . പി ബി പ്രശോഭിനെ കാസർഗോഡും ,പി എ മുഹമ്മദ് ആരിഫിനെ കൊല്ലം സിറ്റിയിലും ,എസ് ദേവ മനോഹറിനെ മലപ്പുറത്തും ,കെ മുഹമ്മദ് ഷാഫിയെ കൊല്ലം റൂറലിലും , ബി കൃഷ്ണ കുമാറിനെ ആലപ്പുഴയിലും ,കെ സലീമിനെ പാലക്കാടും ,ടി കെ സുബ്രഹ്മണ്യനെ കോഴിക്കോട് റൂറലിലും ,എം ജെ സോജനെ എറണാകുളം റൂറലിലും ,കെ കെ മൊയ്‌ദീൻ കുട്ടിയെ വയനാടും ,എം സി ദേവസ്യയെ കോഴിക്കോട് സിറ്റിയിലും ,എം ഇഖ്ബാലിലിനെ ഇടുക്കിയിലും ,എസ് ആർ ജ്യോതിസ് കുമാറിനെ പത്തനംതിട്ടയിലും വി ഡി വിജയനെ കണ്ണൂരിലും ,എ ഷാനവാസിനെ തിരുവനന്തപുരം റൂറലിലും അഡീഷണൽ എസ് പി മാരായി നിയമിച്ചു . തൃശ്ശൂർ സിറ്റി അഡ്മിനിസ്ട്രേഷൻ എ സി പി യായ എം കെ ഗോപാലകൃഷ്ണനെ തൃശൂർ റൂറൽ എസ് ബി യിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട് .