മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.
ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍.
ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്
ഷാബാനുകേസിലെ വിധിയെ തുടർന്ന് അന്നത്തെ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം രാജീവ് ഗാന്ധി കൊണ്ടുവന്ന മുസ്ലിം വനിതാ സംരക്ഷണ ബില്ലിനോട് (ജീവനാംശബിൽ ) പ്രതിഷേധിച്ചാണ് 1986-ൽ ആരിഫ് കോൺഗ്രസ് വിടുന്നത്. പിന്നീട് ജനതാദൾ, ബി.എസ്.പി. എന്നീ പാർട്ടികളിലും പ്രവർത്തിച്ചു 2004-ല്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട്, ബി.ജെ.പി.വിട്ട ഖാന്‍ 15 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല . മോഡി സർക്കാരിന്റെ പുതിയ മുതാലാഖ് ബില്ലിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു .
strong>
കോടതി പരസ്യം
ബഹു: ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 47/ 2018</p >
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മകൻ സജീവ് എന്നവർക്ക് വേണ്ടി ടിയാന്റെ മുക്ത്യാർ ഏജന്റ് ചക്കും കേരൻ സജീവ് ഭാര്യ ഷേർളി …………………………………………………അപ്പീൽ അന്യായം .
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മക്കൾ 1. ജയപ്രകാശൻ 2. പ്രദീപ് …………………………………………..3,4 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 3,4 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 19.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .ടി കേസിൽ ആക്ഷേപ മുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു .
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് എ വൈ . ഖാലിദ് & സി രാജഗോപാലൻ ഒപ്പ്