Header Saravan Bhavan

നടന്‍ അനൂപ് ചന്ദ്രന്‍ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതനായി

Above article- 1

ഗുരുവായൂർ : ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. അനൂപിന്റെ നാട്ടുകാരി കൂടിയായ ലക്ഷ്മി രാജഗോപാലാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്. സിനിമാതിരക്കുകള്‍ക്കിടയിലും കൃഷിയിലുള്ള തന്റെ താല്‍പര്യം വിടാതെ കാക്കുന്നയാളാണ് അനൂപും.

buy and sell new

Astrologer

അച്ഛന്റെ സുഹൃത്ത് രാജാ മുഹമ്മദ് വഴിയാണ് അനൂപ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. കൃഷിയിലുള്ള താല്‍പര്യം ഇരുവരെയും അടുപ്പിക്കുകയായിരുന്നു. ജനുവരി ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
മമ്മൂട്ടി നായകനായ രഞ്ജിത്ത് ചിത്രം ‘ബ്ലാക്കി’ലൂടെയാണ് അനൂപ് ചന്ദ്രന്റെ സിനിമാ പ്രവേശം. ഇതുവരെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു.

Vadasheri Footer