ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസിന്റെ പഞ്ചഗുസ്തി മത്സരം

">

ചാവക്കാട് : ആഗോള ലഹരി വിരുദ്ധ ദിനത്തിൽ കടപ്പുറം ഗവ: വി.എച്ച്.എസ്.സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റും ചാവക്കാട് എക്സൈസും ചേർന്ന് വ്യത്യസ്ഥമായ ചടങ്ങ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കാംപയിനൊപ്പം പ്രമുഖ പഞ്ചഗുസ്തി താരങ്ങളെ പങ്കെടുപ്പിച്ച് പഞ്ചഗുസ്തി മത്സരം നടത്തിയാണ് ശ്രദ്ധേയമായത്. കടപ്പുറം ഗവ.വി.എച്ച്.എസ്.സ്കൂളിൽ നടന്ന ചടങ്ങിൽ . പി.ടി.എ.പ്രസിഡന്റ് പി.എം. മുജീബ് അദ്ധ്യക്ഷനായി.

new consultancy

വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ധീൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീറുമായി പഞ്ചഗുസ്തി പിടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചഗുസ്തി നാഷ്ണൽ ചാംപ്യൻ ഇസ്മായിൽ തറയിൽ, റിട്ട: സർക്കിൾ ഇൻസ്പെക്ടർ ടി.പി.രാജൻ, എക്സൈസ് ഇൻസ്പെക്ടർ കെ.വി.ബാബു എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ മുഖ്യ അതിഥിയായി. എക്സൈസ് ഓഫിസർ രഞ്ചിത്ത് കായികാവതരണം നടത്തി. കടപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എം. മനാഫ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ജെസ്സി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ടി.എം. മുബാറക്ക്, ഗവ. വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ജസീല, എൻ.എസ്.പ്രോഗ്രാം ഓഫീസർ ജ്യോതിതമ്പി തുടങ്ങിയവർ സംസാരിച്ചു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors