പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

">

ഗുരുവായൂർ : പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂളിൽനിന്നാരംഭിച്ച ലഹരി വിരുദ്ധ റാലിയിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്നു. മാമാബസാർ സെന്ററിൽ നടന്ന പൊതുപരിപാടി എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ പി.എസ്. ലതിക കുട്ടികൾക്ക് ക്ലാസ്സെടുത്തു.

new consultancy

ആരോഗ്യ-പരിസ്ഥിതി പ്രവർത്തകൻ ഹുസൈൻ ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രസ് സിസ്റ്റർ വിന്നി, പി.ടി.എ. വൈസ് പ്രസിഡണ്ട് അൽജോ, വിദ്യാർഥി പ്രതിനിഥി നവേദ് ബാഷ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ മൈം വിദ്യാർഥികൾ അവതരിപ്പിച്ചു. പരിസരപ്രദേശങ്ങളിൽ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors