Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ദുരന്ത നിവാരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലക്യാമ്പ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു .
നഗരസഭ പരിധിയിലെ 25 സ്കൂളുകളിൽ നിന്നായി അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം 101 പേർ ക്യാമ്പിൽ പങ്കാളികളായി .

ദുരന്തനിവാരണം , ഫസ്റ്റ് എയ്ഡ് , ഫയർ ഫൈറ്റിങ് തുടങ്ങിയ മേഖലകളിൽ തൃശ്ശൂർ ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസ്സാർഡ് അനലിസ്റ്റ് അതുല്ല്യ തോമസ് ,ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ സ്റ്റിയർ ഇന്ത്യ പി പി നൗഷാബ ,ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ശിവദാസൻ , ഗുരുവായൂർ ഫയർഫോഴ്സ് യൂണിറ്റിലെ ലീഡിങ്ങ് ഫയർമാൻ പി സുരേഷ് കുമാർ ഫയർമാൻമാരായ എസ് സൂരജ് , എസ് എൽ അജിത്ത് , എസ് റജികുമാർ എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി .

Astrologer

new consultancy

പരിശീലനം പൂർത്തിയാക്കിയവർക്ക് നഗരസഭ സർട്ടിഫിക്കറ്റുകളും നൽകി .നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷരായ നിർമ്മല കേരളൻ , എം രതി , ടി എസ് ഷെനിൽ , കെ വി വിവിധ് , കൗൺസിലർമാരായ എ പി ബാബു മാസ്റ്റർ , പ്രിയ രാജേന്ദ്രൻ , അമൃത് പദ്ധതി കോർഡിനേറ്റർ പി വി നന്ദകുമാർ എന്നിവർ സംസാരിച്ചു .
നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷ ഷൈലജ ദേവൻ സ്വാഗതവും നഗരസഭ സെക്രട്ടറി വി പി ഷിബു നന്ദിയും പറഞ്ഞു

buy and sell new

Vadasheri Footer