Header 1

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച ബിംബശുദ്ധി നടത്തും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശ്രീഗുരുവായൂരപ്പന് ബിംബശുദ്ധി വ്യാഴാഴ്ച്ച നടത്തും. ഭഗവത് ചൈതന്യത്തെ വിശേഷേണ ഗ്രഹിച്ചിട്ടുള്ള വിഗ്രഹത്തില്‍ അറിഞ്ഞോ, അറിയാതേയോ സംഭവിച്ച അശുദ്ധി നീക്കുകയെന്നതാണ് ബിംബ ശുദ്ധി കര്‍മ്മത്തിന്റെ ലക്ഷ്യം. ബിംബശുദ്ധിയോടനുബന്ധിച്ച് നാളെ രാവിലെ ശീവേലിയ്ക്കുശേഷം 9.30-വരെ ഭക്തജനങ്ങള്‍ക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരിയ്ക്കയില്ല. എന്നാല്‍ ക്ഷേത്രം ചുറ്റമ്പലത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്താനും, വഴിപാടുകള്‍ നടത്തുന്നതിനും തടസ്സമുണ്ടാകില്ല.

Above Pot

new consultancy

ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് വാര്‍ഷിക ശുദ്ധി ചടങ്ങുകള്‍ സമാപിച്ചു. രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഭഗവതിയ്ക്ക് 108-കലശം അഭിഷേകം ചെയ്തു. തുടര്‍ന്ന് ബ്രഹ്മകലശത്തോടേയാണ് ചടങ്ങുകള്‍ പര്യവസാനിച്ചത്. ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി. ഗോപിനാഥന്‍, കെ.കെ. രാമചന്ദ്രന്‍ കൂടാതെ ഭക്തജനങ്ങളും പങ്കെടുത്തു.

buy and sell new