അജ്ഞാത വാഹനം ഇടിച്ചു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ചു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന
യുവാവ് മരിച്ചു.ഇരട്ടപ്പുഴ അണ്ടത്തോട് പിലാക്കല്‍ സലീം മകന്‍ അനസ് 18 ആണ്
മരിച്ചത്. ഈ മാസം 13 ന് ദേശീയ പാത 17 ഒരുമനയൂര്‍ പാലം കടവില്‍
വെച്ചായിരുന്നു അപകടം. സഹോദരി ഭര്‍ത്താവ് റഫീഖിന്‍റെ ബൈക്കിന്‍റെ പുറകില്‍
യാത്രചെയ്യവെ മത്സ്യം കയറ്റി വന്ന ലോറി പുറകില്‍ ഇടിക്കുകയായിരുന്നു.
ബൈക്കില്‍ നിന്നും രണ്ടുപേര്‍ തെറിച്ചു വീഴുകയും അനസിന്‍റെ ശരീരത്തിലൂടെ
ലോറി കയറിയിറങ്ങുകയും ചെയ്തു . റഫീഖ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദൂരെ
നിറുത്തി പുറത്തിറങ്ങിയ ലോറിയിലുള്ളവര്‍ പരിക്കേറ്റവരെ രക്ഷിക്കാതെ
വാഹനവുംമായി കടന്നു കളഞ്ഞു.

Vadasheri

പിന്നീട് അതുവഴിവന്ന മറ്റു യാത്രക്കാരാണ്അനസിനെയും, റഫീഖിനെയും, ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയില്‍എത്തിച്ചത്. അരകെട്ടിനും മറ്റും സാരമായി പരിക്കേറ്റ അനസിനെ ത്യശൂര്‍ അശ്വനി
ആശുപത്രിയിലേക്കു മാറ്റി. ഇന്ന് ഉച്ചക്ക് 2 മണിക്ക് മരിക്കുംസമയംവരെ തീവ്രപരിചരണ വിഭാഗത്തിലാണ് അനസ് കഴിഞ്ഞിരുന്നത്. നിറുത്താതെ പോയ വാഹനം കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. അന്വേഷ്ണം തുടരുന്നതായി പൊലീസ് പറഞ്ഞു. മ്യതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇരട്ടപ്പുഴ മുഹയുദ്ധീന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും മാതാവ് നൂര്‍ജഹാന്‍, അലി,
അന്‍സി, എന്നിവര്‍ സഹോദരങ്ങളാണ്