Post Header (woking) vadesheri

അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല്പേര്‍ കൊല്ലപ്പെട്ടു

Above Post Pazhidam (working)

അങ്കമാലി : അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് പേര്‍ കൊല്ലപെട്ടു , ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

Ambiswami restaurant

അമ്പത്തിയഞ്ച് വയസുകാരനായ ഓട്ടോ ഡ്രൈവർ മങ്ങാട്ട് കര ജോസഫ്, യാത്രക്കാരി മേരി മത്തായി (65), മേരി ജോർജ്ജ് (60), റോസി തോമസ് (55) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ അങ്കമാലി ടിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് യാത്രക്കാർക്കാർക്കും പരിക്കുകളില്ല. ഏയ്‍ഞ്ചൽ എന്ന സ്വകാര്യ ബസാണ് ഓട്ടോയിൽ ഇടിച്ചത്.<