Madhavam header
Above Pot

പോലീസ് ചമഞ്ഞു അന്യ സംസ്ഥാന കച്ചവടക്കാരെ കൊള്ളയടിച്ച രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂർ : തെരുവോരത്ത് രാത്രി കച്ചവടം ചെയ്യുന്നവരെ പോലീസ് ചമഞ്ഞു മർദിക്കുകയൂം പണം കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ . ഗുരുവായൂർ ഇരിങ്ങപ്രം കൂട്ടിലകായി കാദർ മകൻ അൻഷാദ് 24 , തമിഴ് നാട് ട്രിച്ചി നാമക്കൽ സ്വദേശി ദിലീപ് 21 എന്നിവരെയാണ് ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത് . അയ്യപ്പന്മാരുടെ വാഹനങ്ങളിൽ നിന്ന് ബാഗ് മോഷ്ടിക്കുന്ന സംഘത്തിൽ പെട്ടവർ കൂടിയാണ് ഇവരെന്ന് പറയുന്നു . കഴിഞ്ഞ ദിവസം രാത്രി കിഴക്കേ നടയിൽ ഫുട് പാത്തിൽ കച്ചവടം ചെയ്യുകയായിരുന്ന അന്യസംസ്ഥാനക്കാരെയാണ് ഇവർ തട്ടിപ്പിന് ഇരയാക്കിയത് . നഗര സഭയുടെ അമ്പാടി ടൂറിസ്റ്റ് ഹോം ചൂണ്ടിക്കാട്ടി അത് പോലീസ് സ്റ്റേഷൻ ആണെന്നും രാവിലെ അവിടെയെത്തിയാൽ പണം തിരിച്ചു നൽകാമെന്നു മാണ് ഇവർ പറഞ്ഞിരുന്നത് . തുടർന്ന് രാവിലെ അവിടെയെത്തിയപ്പോഴാണ് അത് പോലീസ് സ്റ്റേഷൻ അല്ല എന്ന് അന്യ സംസ്ഥാനക്കാർക്ക് മനസിലായത് .

Vadasheri Footer