Madhavam header
Above Pot

ബി ജെ പി യെ ഭരണത്തിൽ എത്തിച്ച എൽ കെ അദ്വാനിക്ക് മത്സരിക്കാൻ സീറ്റില്ല

ദില്ലി: രണ്ടു സീറ്റിൽ നിന്നും ബി ജെ പി യെ ഭരണത്തിലേക്ക് എത്തിച്ച മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 182 സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.

കെ അദ്വാനി 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലമായ ഗാന്ധി നഗറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കും.

Astrologer

ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിയാണ് നിലവില്‍ ഗാന്ധിനഗറിലെ സിറ്റിങ് എംപിയാണ്. 2014ല്‍ നാല് ലക്ഷം വോട്ടുകള്‍ക്കാണ് എല്‍.കെ അദ്വാനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 1991ല്‍ ആദ്യമായി ഗാന്ധിനഗറില്‍ ജനവിധി തേടിയ അദ്വാനി 1998 മുതല്‍ തുടര്‍ച്ചയായി 21 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ലോക്സഭയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ലോക്‌സഭയില്‍ 92ശതമാനം ഹാജറുള്ള ബിജെപിയുടെ നേതാവ് നിശബ്ദനായിരുന്നു. ഇതിനെതിരെ ബിജെപി നേതൃത്തിനെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. നരേന്ദ്രമോദി നേതൃത്വത്തിലെത്തിയതു മുതല്‍ ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം. പലപ്പോഴും നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഖ്‌നൗവില്‍നിന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അമേഠിയില്‍നിന്നും മത്സരിക്കും. നാഗ്പൂരില്‍നിന്നാവും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുക.

Vadasheri Footer