Header 1 = sarovaram
Above Pot

വടക്കൻ പെരുവഴിയിൽ തന്നെ , മത്സരിക്കാൻ സീറ്റില്ല

തിരുവനന്തപുരം : ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് മറുകണ്ടം ചാടിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന് ബിജെപിയില്‍ സീറ്റില്ല.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ ടോം വടക്കന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ കണ്ടിരുന്നു. ഒരു ഉപാധിയും ഇല്ലാതെയാണ് ബിജെപിയിലേക്ക് വന്നതെന്നും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ടോം വടക്കന്‍ നിലപാടെടുത്തത്.

Astrologer

തൃശൂരില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹം ടോം വടക്കന്‍ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു. ഇത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വടക്കന്‍ പാര്‍ടി വിട്ടതെന്ന് അന്ന് ഉയര്‍ന്ന ആരോപണം. എന്നാല്‍ ബിജെപിയും വടക്കന് സീറ്റ് നല്‍കിയില്ല.

. 14 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും 13 മണ്ഡലങ്ങളില്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ട പട്ടികയില്‍ പത്തനംതിട്ട ഉണ്ടാവുമെന്ന് കരുതിയെങ്കിലും അതില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരത്ത് പ്രതീക്ഷിച്ചത് പോലെ കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ത്ഥി. അദ്ദേഹത്തെ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച്‌ കൊണ്ടുവന്നത് തന്നെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു. കൊല്ലത്ത് ന്യൂനപക്ഷ മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് സാബു വര്‍ഗീസ് ആണ് സ്ഥാനാര്‍ത്ഥിയാവുന്നത്. ആറ്റിങ്ങല്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് തീരുമാനിച്ചത്. ആലപ്പുഴയിലും അനിശ്ചിതത്വം ഉണ്ടായെങ്കില്‍ കെഎസ് രാധാകൃഷ്ണന്‍ സീറ്റ് ഉറപ്പിക്കുകയായിരുന്നു.

എറണാകുളത്ത് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തന്നെയാണ് മത്സരിക്കുന്നത്. അദ്ദേഹത്തെ കൊല്ലത്ത് മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ചാലക്കുടിയില്‍ എഎന്‍ രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് സി കൃഷ്ണകുമാര്‍, കോഴിക്കോട് പ്രകാശ് ബാബു, മലപ്പുറം വി ഉണ്ണികൃഷ്ണന്‍, പൊന്നാനി വിടി രമ, വടകര വികെ സജീവന്‍, കണ്ണൂര്‍ സികെ പത്മനാഭന്‍, കാസര്‍കോട് രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

അതേസമയം കെ സുരേന്ദ്രന്റെ കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത്. ചൊവ്വാഴ്ച്ച വൈകീട്ടോടെ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരുന്നു. ദേശീയ തലത്തില്‍ കേരളത്തില്‍ നിന്നടക്കമുള്ള 182 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ മുതിര്‍ന്ന നേതാക്കളായ അദ്വാനി, മേനകാ ഗാന്ധി, വരുണ്‍ ഗാന്ധി എന്നിവരും ഇടംപിടിച്ചിരുന്നില്ല. പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത് ഒറ്റപ്പേര് മാത്രമാണ് എംടി രമേശ് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്ത് കൊണ്ട് ഉണ്ടായില്ലെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

Vadasheri Footer