Post Header (woking) vadesheri

യുവതിയുടെ സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടർക്കെതിരെ പരാതി

Above Post Pazhidam (working)

കായംകുളം: യുവതിയുടെ സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയതായി പരാതി. കായംകുളം സ്വദേശി ഫാത്തിമയാണ് പരാതി നല്‍കിയത്. ഗര്‍ഭ ചികിത്സക്കായി യുവതി സ്ഥിരമായി കാണിക്കുന്ന ജെജെ ആശുപത്രിക്കെതിരെയാണ് പരാതി നല്‍കിയത്. തെളിവ് സഹിതമാണ് പരാതി.

Arya bhavan inner

മേയ് 11ന് ആണ് സംഭവം. ഗര്‍ഭചികിത്സയ്ക്കായി എത്തിയപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് ഡോക്ടര്‍ ഗുളിക നല്‍കിയെന്നാണ് യുവതിയുടെ പരാതി. ഡോക്ടറുടെ കുറിപ്പടിയുമായി മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറിലെത്തിയപ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നാണ് ഡോക്ടര്‍ നല്‍കിയതെന്ന് ബോധ്യപ്പെട്ടതെന്ന് യുവതി പറയുന്നു. അതേസമയം യുവതി ആവശ്യപ്പെട്ടിട്ടാണ് ഗുളിക നല്‍കിയതെന്ന് ഡോക്ടര്‍ ആരോപിക്കുന്നു.
യുവതിയും കുടുംബവും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരെ ജൂണ്‍ ആദ്യം യുവതി കായംകുളം പോലീസിന് പരാതി നല്‍കി. പോലീസ് തുടര്‍ നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ അന്ന് തന്നെ നടപടി തുടങ്ങിയെന്നും ചികിത്സാ പിഴവ് ഉണ്ടോയന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Second Paragraph  Sarovaram(working)