ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്

">

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കും . ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ പുതിയ ചീഫ് വിപ്പാകും. ഇ പി ജയരാജനെ മന്ത്രി ആക്കിയപ്പോൾ സിപിഎം വാഗ്ദാനം ചെയ്തിരുന്ന സ്ഥാനം പ്രളയ പശ്ചാത്തലത്തില്‍ സിപിഐ വേണ്ടെന്ന് വച്ചിരുന്നു. നിലവില്‍ പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി അറിയിക്കുകയായിരുന്നു. സിപിഐക്ക് ക്യാബിനറ്റ് റാങ്കോടെയാണ് ചീഫ് വിപ്പ് പദവി നല്‍കുന്നത്.

new consultancy

ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനായ ശേഷം ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ ശക്തമായി സിപിഐ പ്രതിഷേധച്ചിരുന്നു. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ ഒരു സിപിഎം മന്ത്രി രാജിവെക്കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ അന്ന് സിപിഐയെ അനുനയിപ്പിക്കാനുള്ള ഒത്തുതീര്‍പ്പ് തീരുമാനമായിരുന്നു സിപിഐക്ക് ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം. എന്നാല്‍ പ്രളയകാലത്ത് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നത് വിവാദമാകുമെന്നതിനാല്‍ തല്‍ക്കാലത്തേക്ക് സിപിഐ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ ഇന്ന ്ചേര്‍ന്ന പാര്‍ട്ടി നിര്‍വ്വാഹക സമിതിയില്‍ ചീഫ് വിപ്പ് പദവി ഏറ്റെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors