Header 1 vadesheri (working)

ഗുജറാത്തിൽ ആനയുടെ ചവിട്ടേറ്റ് തൃശൂർ കേച്ചേരി സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

Above Post Pazhidam (working)

തൃശൂർ : ഗുജറാത്തിൽ ജാംനഗർ റിലയൻസ് ഹൗസിംഗ് സൊസൈറ്റിയായ റിലയൻസ് ഗ്രീൻസിൽ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത് പട്ടിക്കര സ്വദേശി ആവിശേരി സത്യന്റെ മകൻ സായുഷ് (21) ആണ് മരിച്ചത്. ആനപ്രേമിയായ സായുഷ് ആനയെ പരിപാലിക്കുന്നതിനായാണ് നാട്ടിൽ നിന്നും ജാംനഗറിൽ എത്തിയത്. റിലയൻസ് പുതിയതായി ആരംഭിക്കുന്ന മൃഗശാലയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്കെത്തിയതായിരുന്നു സായുഷ്. മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം ജാംനഗർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിഷയാണ് മാതാവ്.

First Paragraph Rugmini Regency (working)