ഗുരുവായൂർ ദേവസ്വത്തിൽ പ്രായ പരിധി കഴിഞ്ഞവരെ നിയമിക്കുന്നു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിൽ പ്രായ പരിധി കഴിഞ്ഞവരെ ജോലിയിൽ തിരുകി കയറ്റാൻ നീക്കം ക്ഷേത്രത്തിലെ ചീഫ് സെക്യൂരിറ്റി ഉദ്യോഗസ്‌ഥർ തസ്തികയിലേക്ക് ആണ് പ്രായ പരിധി കഴിഞ്ഞ വരെ വീണ്ടും നിയമിക്കാൻ നോക്കുന്നത് . താൽക്കാലിക മായി ജോലി ചെയ്യുവരുടെ കൂടിയ പ്രായ പരിധി 60 വയസ്സന് അത് പിന്നിട്ടവരെയാണ് നിയമിക്കാൻ ശ്രമിക്കുന്നത് .

Poonthanam

തൊഴീക്കൽ മാഫിയക്ക് പ്രിയപ്പെട്ടവൻ ആയതു കൊണ്ട് അവരുടെ സമ്മർദ്ദത്താൽ ആണ് വീണ്ടും പുനർ നിയമനം നടത്തുന്നതത്രെ . 60 വയസ് പിന്നിട്ട .കരുനാഗപ്പള്ളി സ്വദേശിയയായ രത്നാകരന് വേണ്ടിയാണു മാഫിയ രംഗത്ത് വന്നിട്ടുള്ളത് . അതെ സമയം 60 വയസ് പിന്നിട്ട കാരണം പറഞ്ഞ് ചീഫ് സെക്യൂരിറ്റി ആഫീസറാ ആയിരുന്ന മോഹൻ കുമാറിനെയും എ എസ് ഒ ആയ ജഗദീശനെയും പ്രായ പരിധി ചൂണ്ടി കാട്ടി ഒഴിവാക്കുകയും ചെയ്തു .

Vasudev Inn
Rugmani 700-200

വർഷങ്ങളോളം ഗുരുവായൂർ ദേവസ്വത്തിന്റെ ഹെൽത്ത് വിഭാഗത്തിൽ താൽക്കാലിക മായി ജോലി ചെയ്തിരുന്ന നൂറുകണക്കിന് പേരെയാണ് പല സമയത്തായി പ്രായ പരിധിയുടെ പേര് പറഞ്ഞ് ജോലി യിൽ നിന്നും പിരിച്ചു വിട്ടത്

അതേസമയം പ്രശ്നപരിഹാരത്തിനായി മറ്റു രണ്ടു പേരെയും നിയമിച്ച്‌ തലയൂരാനുള്ള നീക്കവും ദേവസ്വത്തിൽ നടക്കുന്നുണ്ട് . നിയമവും ചട്ടവും കാറ്റിൽ പറത്തി പ്രായ പരിധി കഴിഞ്ഞവരെ നിയമിക്കുന്നതിന് കാരണം പറയുന്നത് . സംസ്ഥാന ഭരണം മാത്രമാണ് മാറിയിട്ടുള്ളൂ ദേവസ്വം ഭരിക്കുന്നത് ഇപ്പോഴും ഇടതു പക്ഷം തന്നെയാണ് എന്നതാണ്

First Paragraph Jitesh panikar (working)