
പോലീസിനെ സമൂഹവുമായി അടുപ്പിക്കുന്ന പ്രധാന കണ്ണി മാധ്യമങ്ങള്‍-എ.സി.പി. എം. സുരേന്ദ്രന്‍

ചാവക്കാട്: പോലീസിനെ സമുഹവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളിലൊന്നാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമെന്ന് ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍ പറഞ്ഞു.

ചാവക്കാട് പ്രസ്‌ഫോറം സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.സി.പി.സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെ കൈപിടിച്ചുയര്‍ത്തുന്നതിലും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പൊതുജനസമക്ഷം എത്തിക്കുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം. പറഞ്ഞു.


പ്രസ്‌ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷനായി.പ്രസ്‌ഫോറം സെക്രട്ടറി ജോഫി ചൊവ്വന്നൂര്‍, വ്യവസായികളായ നാസര്‍ പറമ്പന്‍സ്, അബ്ദു മണത്തല എന്നിവര്‍ സംസാരിച്ചു.
പ്രസ്‌ഫോറം അംഗങ്ങളായ കെ.ടി. വിന്‍സെന്റ്, ടി.ബി. ജയപ്രകാശ്, ശിവജി ഗുരുവായൂര്‍, ഷെക്കീല്‍, ഷുഹൈബ് കടപ്പുറം, ക്ലീറ്റസ് ചുങ്കത്ത്, ടി.ടി. മുനേഷ്, പ്രവീണ്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പായസവിതരണവും ഉണ്ടായി.

