
കൗസ്തൂഭം ശനിയാഴ്ച മുതൽ താമസക്കാർക്ക് തുറന്നു കൊടുക്കും

ഗുരുവായൂർ : കോടികൾ ചിലവിട്ട് നവീകരണം പൂർത്തിയാക്കി അടുത്തിടെ മന്ത്രി ഉത്ഘാടനം ചെയ്ത കൗസ്‌തുഭം റസ്റ്റ് ഹൗസ് ശനിയാഴ്ച മുതൽ താമസ ക്കാ ർക്കായി തുറന്നു കൊടുക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപി നാഥ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

നേരത്തെ ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരെ പല സെക്ഷനിലേക്കയായി വിന്യസിച്ചിരുന്നു അവരെ തിരികെ കൊണ്ട് വന്ന് പ്രവർത്തനം തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

രണ്ട് കിടക്കയുടെ മുറിക്ക് 1,000 രൂപയും ,ശീതീകരിച്ച മുറിക്ക് 1,500രൂപയും നല്കണം , മൂന്ന് കിടക്കകൾ ഉള്ള മുറിക്കു 1300 , നാല് കിടക്ക കൾ ഉള്ള മുറിക്ക് 1,500,ആറ് കിടക്കകൾ ഉള്ള മുറിക്ക് 2000 രൂപ എന്നിങ്ങനെയാണ് വാടക , ഇതിനു പുറമെ ജി എസ് റ്റി യും നൽകണം
ആധുനിക രീതിയിൽ നവീകരിച്ച കൗസ്തുഭം റെസ്റ്റ‌് ഹൗസിൽ 97 മുറികളാണുള്ളത്.ഇതിൽ എ സി 2 ബെഡ് റൂം – 23 എണ്ണം,നോൺ എ സി 2 ബെഡ് 45, നോൺ എ സി 3 ബെഡ് റൂം – 8, നോൺ എ സി 4 ബെഡ് – 5, നോൺ എ സി 6 ബെഡ് – 16 എന്നീ കാറ്റഗറിയിലാണ് മുറികൾ ലഭ്യമാവുക. 13.30 കോടി ചിലവിട്ടാണ് നവീകരണം നടത്തിയത്

