Post Header (woking) vadesheri

പൂക്കള മത്സരം,ഒന്നാം സ്ഥാനം’പാഞ്ചജന്യം “ജീവനക്കാർക്ക്

Above Post Pazhidam (working)

ഗുരുവായൂർ : പൊന്നോണത്തെ വരവേറ്റ് ഗുരുവായൂർ ദേവസ്വം ജീവനക്കാർ. ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി പൂക്കള മത്സരം നടത്തി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടു ടീമുകൾ അണിനിരന്നു.

Poonthanam
Rugmani 700-200

പാഞ്ചജന്യം റെസ്റ്റ് ഹൗസ് ജീവനക്കാർ തയ്യാറാക്കിയ അത്തപൂക്കളം ഒന്നാം സ്ഥാനം നേടി. ദേവസ്വം മെഡിക്കൽ സെൻ്ററിനാണ് രണ്ടാം സ്ഥാനം. ഹെൽത്ത് വിഭാഗം മൂന്നാമതെത്തി.

വിജയികൾക്ക് ദേവസ്വം ചെയർമാൻ  എ.വി.ഗോപിനാഥ് സമ്മാനങ്ങൾ നൽകി. ദേവസ്വം ഭരണസമിതി അംഗം  .സി .മനോജ്, സ്റ്റാഫ് വെൽഫെയർ കമ്മറ്റി ഭാരവാഹികൾ ,ജീവനക്കാർ എന്നിവർ സന്നിഹിതരായി.