Post Header (woking) vadesheri

യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വം സർവ്വീസിൽ നിന്നും മെയ് 31ന് വിരമിക്കുന്ന നാരായണൻ ഉണ്ണി.ഇ.കെ (അസി:എഞ്ചിനീയർ,മരാമത്ത്) ടി.രാധിക(ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,അഡ്മിനിസ്ട്രേഷൻ)ബീന കൃഷ്ണൻ പി.സി(TGT ഗുരു:ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) ഡോ:രാജലക്ഷ്മി എം.എസ്(സംസ്കൃതം അദ്ധ്യാപിക,ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) സുനിത.വി.ബി(റേഡിയോ ഗ്രാഫർ ഗുരു:ദേവസ്വം മെഡിക്കൽ സെന്റർ) കെ.പി.രാമകൃഷ്ണൻ(അറ്റൻഡർ) എ.മണികണ്ഠൻ(ഫീൽഡ് വർക്കർ,കാവീട് ഗോശാല) എ.കെ.ബാലകൃഷ്ണൻ(അസി:ലൈൻമാൻ,ഇലക്ട്രിക്കൽ) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ്
ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.

ഗുരുവായൂർ രുഗ്മിണികല്ല്യാ ണമണ്ഡപത്തിൽ വെച്ച് ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർ നഗരസഭ മുൻ ചെയർമാൻ , എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു , .
ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് രമേശൻ കരുമത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം സി.മനോജ്, മുൻ ഭരണസമിതി അംഗം എ.വി.ചന്ദ്രൻ,മുൻ കൃഷ്ണനാട്ടം ചുട്ടി ആശാൻ ഇ.രാജു,കെ.ആർ.രാമചന്ദ്രൻ,

എം.കെ.അശോക് കുമാർ(എക്സിക്യൂട്ടീവ് എഞ്ചിനീയർ മരാമത്ത് ഇൻ ചാർജ് ) കെ.പി.സുരേഷ്(റേഡിയോ ഗ്രാഫർ) എം.രാധ(ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,ജീവധനം)
പ്രമോദ്കളരിക്കൽ (ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,ക്ഷേത്രം) ഏലംകുളം ഉണ്ണികൃഷ്ണൻ ജി.എൻ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു