ചെറുതുരുത്തിയിലെ ലോഡ്ജിൽ നൃത്താധ്യാപികയെ കൊലപ്പെടുത്തി

Above Post Pazhidam (working)

തൃശൂര്‍ : ചെറുതുരുത്തിയില്‍ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു. ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു കൊലപാതകം. പ്രതി വിഗീഷ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയപ്പോഴാണ് കൊലപാതകം പുറലോകമറിയുന്നത്. . മലപ്പുറം കണ്ണംകുളങ്ങര തീണ്ടേക്കാട് സ്വദേശിനിയായ ധനലക്ഷ്മി (56)യാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നാൽപത്തിയൊന്നുകാരൻ വിഗീഷാണ് കഴുത്തുഞെരിച്ച് കൊന്നത്.

Poonthanam

കഴിഞ്ഞ ആറു വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ചെറുതുരുത്തിയിലെ ഹോട്ടലിൽ ചൊവ്വാ ഴ്ചയാണ് ഇവർ മുറിയെടുത്തത്. വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടെയാണ്, വിഗീഷ് കഴുത്തുഞെരിച്ച് കൊന്നത്. ബുധനാഴ്ച രാവിലെ മുറി പുറത്തു നിന്ന് പുട്ടി വീട്ടിലേയ്ക്കു പോയി, സഹോദരിയോട് വിഗീഷ് കാര്യങ്ങൾ പറഞ്ഞു.

Vasudev Inn
Rugmani 700-200

വേഗം പൊലീസിൽ കീഴടങ്ങാൻ സഹോദരി പറഞ്ഞപ്രകാരം നേരെ മലപ്പുറം തേഞ്ഞിപ്പലം സ്‌റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞു. ‘ഞാൻ ഒരാളെ കൊന്നു’ എന്നായിരുന്നു ഇയാൾ പൊലീസിനോടു പറഞ്ഞത്. ധനലക്ഷ്‌മി വിവാഹത്തിന് നിർബന്ധിച്ചതാണ് പ്രകോപിപ്പിച്ചതെന്ന് പ്രതി പൊലീസിനോടു വെളിപ്പെടുത്തി.
കെട്ടിടനിർമാണ കരാറുകാരനായ പ്രതി തേഞ്ഞിപ്പലം സ്വദേശിയാണ്. പൊലീസ് എത്തി മുറി തുറന്ന് മൃതദേഹം കണ്ടെടുത്തു.

ദീർഘകാലമായി നൃത്താധ്യാപികയാണ് ധനലക്ഷ്‌മി. സ്‌ഥിരമായി മറ്റു ജില്ലകളിൽ നൃത്തപരിപാടികൾക്കായി പോയിരുന്നു. ഇന്നലെ വീട്ടിൽ നിന്നിറങ്ങിയതും അങ്ങനെയാണ്. ഇന്നു രാവിലെയാണ് കൊല്ലപ്പെട്ടത്. വിവാഹിതയായ ധനലക്ഷ്മി ഭർത്താവും രണ്ടു മക്കളുമായി മലപ്പുറത്താണ് താമസം. അവിവാഹിതനായ വിഗീഷിനെ . കൊലക്കുറ്റം ചുമത്തിയാണ് അറസ്‌റ്റ് ചെയ്തത്.. മൃതേദഹം ഇൻക്വസ്‌റ്റിനു ശേഷം പോസ്‌റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.

First Paragraph Jitesh panikar (working)