ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഗുരുവായൂരിൽ

Above Post Pazhidam (working)

ഗുരുവായൂർ : ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന പ്രതി നിധി സമ്മേളനം ആഗസ്റ്റ് 8ന് ഗുരുവായൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗുരുവായൂർ സെക്യുലർ ഹാളിൽ നടക്കുന്ന സമ്മേളനം കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 55 ഓളം ഒബിഎച്ച് സമുദായ സംഘടനകളുടെ പ്രതിനിധികൾ ആയി അറുനൂറോളം പേർ പങ്കെടുക്കും.

Poonthanam

കേരളത്തിലെ ഒബിഎച്ച് വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, തൊഴിൽ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഹൈന്ദവ സമുദായ സൗഹൃദ വേദി. സംവരണം ഏകീകരിക്കുകയും ഒബിസി ലിസ്റ്റ് ഏകീകരിക്കുകയും ചെയ്യുക, ഹൈന്ദവ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുക, ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഹൈന്ദവ സമുദായ സൗഹൃദ വേദി അംഗങ്ങൾക്ക് പ്രാതിനിധ്യം നൽകുക, ഒ.ബി.എച്ച് വിഭാഗങ്ങളെ ക്രിമിലീയർ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഹൈന്ദവ സമുദായ സംഘടനകളുടെ പ്രവർത്തനം എന്ന് ഭാരവാഹികൾ പറഞ്ഞു.

Vasudev Inn
Rugmani 700-200

ജനസംഖ്യയിൽ ഒന്നേകാൽ കോടി വരുന്ന ജനവിഭാഗങ്ങളാണ് ഒ ബി എച്ച് വിഭാഗത്തിൽ ഉള്ളത് . ഇവർക്ക് കേവലം മൂന്ന് ശതമാനം മാത്രമാണ് സംവരണം ലഭിക്കുന്നത്സ്വാ ഗതസംഘം ചെയർമാൻ പ്രദീപ് പണിക്കർ എങ്ങണ്ടിയൂർ, ജനറൽ കൺവീനർ കെ.യു രാജേഷ് പണിക്കർ, ജില്ല കമ്മിറ്റി അംഗം സേതു മാധവൻ പണിക്കർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

First Paragraph Jitesh panikar (working)