

ഗുരുവായൂർ : ഇരിങ്ങപ്പുറം മര കമ്പനിയിൽ ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചിറമനേങ്ങാട് പപ്പാട്ട് പറമ്പിൽ സിദ്ധിഖ് ആണ് മരിച്ചത്.
രാവിലെ പതിനൊന്നരയോടെ ജോലിക്കിടയിൽ കുഴഞ്ഞുവീണ ഇയാളെ ആക്ട്സ് പ്രവർത്തകർ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
