

ചാവക്കാട് :നഗരസഭയിലെ വനിതകൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ യോഗ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്. സലാം . നഗരസഭ കൗൺസിലർ സുജാത സത്യൻ നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ധന്യശ്രീ ഉണ്ണി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സിന്ധു പി.വി. എന്നിവർ സംസാരിച്ചു .
നഗരസഭ എൻ.വി. സോമൻ സ്മാരക ഹാൾ, പുത്തൻകടപ്പുറം – പാലയൂർ ഹെൽത്ത് വെൽനെസ് സെന്റർ തുടങ്ങി മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് യോഗ പരിശീലനം നടപ്പിലാക്കുന്നത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

