Post Header (woking) vadesheri

‘ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ’ പദ്ധതിക്ക് തുടക്കം.

Above Post Pazhidam (working)

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത ‘ഗ്രീൻ ബെൽറ്റ് പ്ലാന്റേഷൻ’ പദ്ധതിക്ക് തുടക്കം. നഗരസഭാ പരിധിയിൽ ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മിനി വാഗമണ്ണിൽ വെച്ച് ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ നിർവ്വഹിച്ചു.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്ഥിരം സമിതി അധ്യക്ഷന്മാരായ . പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ. എച്ച്. സലാം, കെ. പി. രഞ്ജിത്ത് കുമാർ, കൗൺസിലർ ഷീജ പ്രശാന്ത് എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി നന്ദി പറഞ്ഞു