Post Header (woking) vadesheri

ഗുരുവായൂരിൽ കൃഷ്ണാർപ്പണം ഞായറാഴ്ച അരങ്ങേറും

Above Post Pazhidam (working)

ഗുരുവായൂര്‍: ശ്രീകൃഷ്ണാവതാരത്തിലെ സുപ്രധാന സംഭവങ്ങളെ കോർത്തിണക്കി ഗുരുവായൂരിൽ കൃഷ്ണാർപ്പണം അരങ്ങേറും. തൃശ്ശൂര്‍ നടത്തറ നാട്യമിത്ര യുടെ നേതൃത്വത്തിലാണ് പൂതനാമോക്ഷം, പ്രപഞ്ച ദര്‍ശനം, ഗാന്ധാരീശാപം, കാളിയമര്‍ദ്ദനമുള്‍പ്പടെയുള്ള കഥകള്‍ വികസിപ്പിച്ചെടുത്ത്’ കൃഷ്ണാര്‍പ്പണം’ ഞായറാ ഴ്ച മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നത് എന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

. മേല്‍പ്പുത്തൂര്‍, പൂന്താനം, കുറൂരമ്മ, മജ്ഞുള, ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയ ഭക്തരുടെ ജീവിതാനുഭവങ്ങളിലൂടെ ആവിഷ്‌ക്കരിയ്ക്കുന്ന നൃത്ത-നാടകാവിഷ്‌ക്കാരമാണ് ‘കൃഷ്ണാര്‍പ്പണം’. രാത്രി 10 മണിമുതല്‍ 12 മണിവരെ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നൃത്താവിഷ്‌ക്കാരത്തില്‍, 60 ഓളം കലാകാരന്മാര്‍ പങ്കെടുക്കും. ശ്രീകൃഷ്ണ ഭഗവാന്റെ ശൈശവ ദിശമുതല്‍ സ്വര്‍ഗ്ഗാരോഹണം വരേയുള്ള ആറ് വ്യത്യസ്ഥ ദിശയിലൂടെ ഗാന്ധാരീ ശാപത്തിലൂടേയാണ് നൃത്താവിഷ്‌ക്കാരം വികസിയ്ക്കുന്നത്.

50 ഓളം ശാസ്ത്രീയ നര്‍ത്തകരും, നിരവധി അനുബന്ധ കലാകാരന്മാരും പങ്കെടുക്കുന്ന കൃഷ്ണാര്‍പ്പണമെന്ന കലാരൂപം, മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇദം പ്രഥമമായാണ് അരങ്ങേറുന്നത്. കലിയുഗത്തിലെ വൈകുണ്ഠത്തില്‍ 60 കലാകാരന്മാരെ ഒന്നിച്ചണിനിരത്തിയാണ് ”കൃഷ്ണാര്‍പ്പണ’മെന്ന കലാരൂപത്തിന് തിരശ്ശീല വീഴുക വാര്‍ത്താസമ്മേളനത്തില്‍ കൊറിയോഗ്രാഫർ പ്രമോദ് ടി. പീതാംബരന്‍, എ. ശ്രീനാഥ്, നിദ തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു