പ്രകൃതിക്കെതിരെ നീങ്ങിയാൽ നിലനില്പ് അപകടത്തിലാവും : കെ.പി. നൗഷാദലി എം.എൽ.എ.

Above Post Pazhidam (working)

ചങ്ങരംകുളം: പ്രകൃതിക്കെതിരെയുള്ള ഏതൊരു നീക്കവും ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുന്നതിലൂടെ മനുഷ്യൻ്റെ നിലനില്പ് ഇല്ലാതാക്കുമെന്ന് പൊന്നാനി എം.എൽ.എ.
കെ. പി. നൗഷാദലി അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പന്താവൂർ ഇർശാദിൽ നടന്ന ഗ്രീൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Poonthanam
Rugmani 700-200

പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.
സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ പരിസ്‌ഥിതി സന്ദേശം നൽകി.
മുൻ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി, വി.വി. അബ്ദുർറസാഖ് ഫൈസി, വി.പി.ഷംസുദ്ദീൻ ഹാജി, ഹസൻ നെല്ലിശ്ശേരി, പി.പി. നൗഫൽ സഅദി,
എ.മുഹമ്മദുണ്ണി ഹാജി , കെ.എം. ശരീഫ് ബുഖാരി, കെ.പി.എം. ബഷീർ സഖാഫി തുടങ്ങിയവർപ്രസംഗിച്ചു.

Vasudev Inn


ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രതിജ്ഞ, ഗ്രീൻ ഗാർഡിയൻസ് ലോഞ്ചിംഗ്, പരിസ്ഥിതി വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലിറ്റററി, ആർട്ട് മത്സരങ്ങൾ, ഗ്രീൻ ഏൻതം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വൃക്ഷത്തൈകൾ നടുകയും പരിചരിക്കുകയും ചെയ്യുന്നതടക്കമുള്ള പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ വർഷം മുഴുവൻ പരിസ്ഥിതി ക്ലബ്ബിന്റെ കീഴിലായി നടക്കും.