ശ്രീകൃഷ്ണ കോളേജിൽ ബിരുദാനന്തര ബിരുദം പഠനം: മാനേജ്മെൻ്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം

Above Post Pazhidam (working)

ഗുരുവായൂർ : 2026-2027 അദ്ധ്യയനവർഷത്തിൽ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ MA (മലയാളം, സംസ്കൃ‌തം, ബിസിനസ്സ് ഇക്കണോമിക്സ്), M.Com, M.Sc (ബോട്ടണി, ഫിസിക്സ്) എന്നീ കോഴ്‌സിലേക്കുള്ള മാനേജ്‌മെൻറ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ 28.05.2026 മുതൽ 10.06.2026 വരെ ദേവസ്വം വെബ്സൈറ്റിൽ ഉളള Google form വഴി സ്വീകരിക്കും.

Poonthanam
Rugmani 700-200

അപേക്ഷകർ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. മാനേജ്‌മെൻറ് ക്വാട്ട വഴി പ്രവേശനം തൃശ്ശൂർ ജില്ലക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫോറം വില 295/- രൂപ (ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ മാത്രം). www.guruvayurdevaswom.in

Vasudev Inn