ചാവക്കാട് മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി.

Above Post Pazhidam (working)

ചാവക്കാട് : ​ കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും നഗരശുചിത്വം ഉറപ്പുവരുത്തുന്നതിനുമുള്ള ചാവക്കാട് നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ നിർവഹിച്ചു.

Poonthanam

ആദ്യഘട്ടമായി ചാവക്കാട് പഴയ പാലം പരിസരവും ചാവക്കാട് പോലീസ് സ്റ്റേഷൻ, ചാവക്കാട് നഗരസഭ താലൂക്ക് ആശുപത്രി എന്നീ സ്ഥലങ്ങൾ ശുചീകരിച്ചു. വരും ദിവസങ്ങളിൽ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും വിപുലമായ രീതിയിൽ ക്ലീനിങ് പ്രവർത്തനങ്ങൾ നടക്കും.

Vasudev Inn
Rugmani 700-200

പൊതുജന പങ്കാളിത്തത്തോടെ നടന്ന ശുചീകരണ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. യതീന്ദ്രദാസ്, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. രഞ്ജിത്ത് കുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് ബി. എന്നിവർ പങ്കെടുത്തു.

ഇവർക്കൊപ്പം പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, താലൂക്ക് ആശുപത്രി ജീവനക്കാർ, നാട്ടുകാർ, നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ തുടങ്ങിയ നിരവധി പേരും യജ്ഞത്തിൽ സജീവമായി പങ്കാളികളായി.

First Paragraph Jitesh panikar (working)