Post Header (woking) vadesheri

വിദ്യാർത്ഥികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി

Above Post Pazhidam (working)

ഗുരുവായൂർ : വിദ്യാർത്ഥികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി ഗുരുവായൂർ സബ്ബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച റോഡ്- സുരക്ഷ ബോധവൽക്കരണ ക്ലാസിലാണ് അധികൃതർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്

ഓരോ വാഹനത്തിന്റെയും വലിപ്പത്തിനനുസരിച്ച് നിശ്ചയിച്ച വിദ്യാർഥികളെ മാത്രമേ കൊണ്ടുപോകാവൂ.ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. ലൈസൻസ് റദ്ദാക്കുെമെന്നും അറിയിച്ചു. മുതുവട്ടൂർ രാജഹാളിൽ ജോയിന്റ് ആർ.ടി.ഒ രമേശ് ക്ലാസ്സെടുത്തു. യോഗത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സമീഷ് അധ്യക്ഷത വഹിച്ചു.

കെ.എം ബാബുജി, എസ്. ശങ്കർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി. അജീഷ് സ്വാഗതവും എസ്. രാജേഷ് ബാബു നന്ദിയും പറഞ്ഞു. ഇരുന്നൂറോളം പേർ ക്ലാസിൽ പങ്കെടുത്തു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.