ചാവക്കാട് നഗരത്തിൽ ലോറിയിടിച്ചു കടകൾ തകർന്നു

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് നഗരമധ്യത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് കടകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ചാവക്കാട് സെന്ററിൽ വെള്ളിയാഴ്ച പുലർച്ചെ 2.00 മണിയോടെയായിരുന്നു സംഭവം. മഞ്ചേരിയിൽ നിന്നും അരി കയറ്റി പറവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നഗരമധ്യത്തിലെ ചക്കാല സ്റ്റോഴ്സ്, തൊട്ടടുത്തുള്ള ബാർബർ ഷോപ്പ് എന്നീ കടകളിലേക്കാണ് ലോറി ഇടിച്ചുകയറിയത്.

Poonthanam
Rugmani 700-200


പൊന്നാനി ഭാഗത്തു നിന്നും പുതിയ പാലം ഇറങ്ങി നഗര മധ്യത്തിലെത്തിയ ലോറി ആദ്യം എനാമാവ് റോഡിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിന്നും പിന്നീട് ചേറ്റുവ റോഡിലേക്ക് തിരിയുന്നതിനായി വാഹനം റിവേഴ്‌സ് എടുക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് കടകളിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ഇരു കടകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നു.

Vasudev Inn


അപകടം നടക്കുന്ന സമയത്ത് ബാർബർഷോപ്പ് ഉടമ ശ്രീരാമൻ ഷോപ്പിനുള്ളിൽ ഉറങ്ങുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ഇയാൾ കാണുന്നത് കടയുടെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്. പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. അപകടമുണ്ടാക്കിയ ലോറിയും അതിന്റെ ജീവനക്കാരെയും സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.