വായുവിൽ നിന്ന് ഇനി പെട്രോളും ,ഡീസലും ,സാങ്കേതിക വിദ്യയുമായി ജപ്പാൻ

Above Post Pazhidam (working)

ടോക്കിയോ : ലോകത്തിന് മുന്നില്‍ ആദ്യമായി സിന്തറ്റിക് ഇന്ധന പ്ലാന്റ് യഥാര്‍ത്ഥ്യമാക്കി ഞെട്ടിച്ചിരിക്കുകയാണ് ജപ്പാന്‍. വായുവില്‍ നിന്ന് നേരിട്ട് പെട്രോളും, ഡീസലും, ജെറ്റ് ഇന്ധനവും എല്ലാം നിര്‍മ്മിക്കാന്‍ സാധിക്കുന്ന കണ്ടുപിടിത്തമാണ് ജപ്പാന്‍ നടത്തിയിരിക്കുന്നത്. ലോകത്തിന്റെ തലവര തന്നെ മാറ്റിയേക്കാവുന്ന ഒരു കണ്ടുപിടിത്തം.

Poonthanam

ജാപ്പനീസ് ഊര്‍ജ്ജ ഭീമനായ ENEOS ന്റെ നേതൃത്വത്തിലാണ് പുതിയ കണ്ടുപിടിത്തം. ഇ-ഇന്ധനങ്ങള്‍ (സിന്തറ്റിക് പെട്രോളും ഡീസലും) ആണ് ഈ കണ്ടുപിടിത്തത്തിന്റെ ഹൈലൈറ്റ്. നമ്മുക്ക് ചുറ്റുമുള്ള വായു ശേഖരിച്ച്, അതില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2) വലിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഇതിനായി ഡയറക്ട് എയര്‍ ക്യാപ്ചര്‍ (DAC) ഉപയോഗിക്കുന്നു. തുടര്‍ന്ന് പുനഃരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജനുമായി ഇത് സംയോജിപ്പിക്കും. ഒപ്പം അവയെ ദ്രാവക ഹൈഡ്രോകാര്‍ബണുകളാക്കി മാറ്റും.

Vasudev Inn

ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഇന്ധനം ‘ഡ്രോപ്പ്-ഇന്‍’ ഇന്ധനങ്ങള്‍ എന്നറിയപ്പെടുന്നു. ഇവ് പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ക്കു സമാനമാണ്. അതിനാല്‍ തന്നെ പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളില്‍ യാതൊരു മാറ്റവും വരുത്താതെ തന്നെ ഉപയോഗിക്കാം. ഈ കണ്ടുപിടിത്തം വ്യാവസായിക തലത്തില്‍ വികസിപ്പിക്കാന്‍ സാധിച്ചാല്‍ ലോകത്തിന്റെ തലവര രന്നെ മാറാം.

First Paragraph Jitesh panikar (working)
Rugmani 700-200

ഈ സിന്തറ്റിക് ഇന്ധനം നിലവിലുള്ള അന്തരീക്ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുനഃരുപയോഗം ചെയ്യുന്നു. അതായത് ഈ ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഫലത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കും. .

ജപ്പാന്റെ കണ്ടുപിടിത്തം 2 ഘട്ടങ്ങളെ സൂചിപ്പിക്കുന്നു. ആദ്യം ഘട്ടം വായുവില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പിടിച്ചെടുക്കുന്നതാണ്. രണ്ടാം ഘട്ടം പുനഃരുപയോഗ ഊര്‍ജ്ജം ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജനുമായി അവ സംയോജിപ്പിക്കുന്നതാണ്.

അതേസമയം ഈ കണ്ടുപിടിത്തം പ്രായോഗിക മാക്കുക എന്നത് അത്ര എളുപ്പമല്ല. സാങ്കേതികവിദ്യ പ്രവര്‍ത്തന സജ്ജമാണ്. പരീക്ഷണങ്ങളും വിജയം തന്നെ. പക്ഷെ ഇനിനായി വലിയ നിക്ഷേപം ആവശ്യമാണ്. വാണിജ്യ അടിസ്ഥാനത്തില്‍ ഇത് ഗുണകരമാകുമോ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ഗ്യാരണ്ടിയും കൂടാതെ ഇത്തരമൊരു കണ്ടുപിടിത്തത്തിന് ആര് പണമുടക്കും എന്നതെല്ലാം ആശങ്കയാണ്. ഉല്‍പാദനച്ചെലവ് അവിശ്വസനീയമാംവിധം ഉയര്‍ന്നതായിരിക്കും.