കുടുംബാംഗങ്ങൾ  ആത്മഹത്യക്ക് ശ്രമിച്ചു, രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു

Above Post Pazhidam (working)

കുന്നംകുളം : പഴഞ്ഞിയിൽ കുടുംബാംഗങ്ങൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ.പഴഞ്ഞി എം.ഡി കോളേജിന് സമീപം മടക്കനായിക്കൽ വീട്ടിൽ താമസിക്കുന്ന സിബി (52), ഭാര്യ ബീന (42), മക്കളായ അലീന (19), ആദിത്യൻ (18) എന്നിവർ ഇന്ന് പുലർച്ചെ 05.20 മണിയോടെ വീടിനകത്ത് വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ സംഭവത്തിൽ സിബിയും മകൾ അലീനയും മരണപ്പെട്ടു.

Poonthanam


വിഷം കഴിച്ചതിന് ശേഷം കിണറ്റിൽ ചാടിയ സിബി കിണറ്റിൽ വെച്ചാണ് മരണപ്പെട്ടത്. മകൾ അലീന വീടിനകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. ബീന വിഷം കഴിച്ചതിനുശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു മകൻ ആദിത്യൻ വിഷം കഴിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള ബീനയെയും മകൻ ആദിത്യനെയും ഉടൻ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബീനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, ആദിത്യനെ അമല ആശുപത്രിയിലേക്കും തുടർചികിത്സയ്ക്കായി റഫർ ചെയ്തു.

Vasudev Inn
Rugmani 700-200


മരണപ്പെട്ട സിബിയുടെയും അലീനയുടെയും മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് സിബി ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഫലമായി ആയിരകണക്കിന് പ്രവാസികൾക്ക് ജോലി നഷ്ട പെട്ടിരുന്നു.

പോലിസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് നിഗമനം.

First Paragraph Jitesh panikar (working)