Post Header (woking) vadesheri

ലോഡ്ജിന്റെ റിസപ്‌ഷനിൽ നിന്നും ഫോണുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ :കിഴക്കേ നടയിലുള്ള ക്‌ളൗഡ്‌ 9 ലോഡ്ജിന്റെ റിസപ്ഷനിൽ നിന്നും 3 മൊബൈൽഫോണുകൾ കവർന്ന പ്രതി അറസ്റ്റിൽ. അന്നമനട അറക്കൽ വീട്ടിൽ ഷിനാസ്(40) നെയാണ് ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 07 മണിയോടെയായിരുന്നു മോഷണം നടത്തിയത്

.ഇയാളുടെ പേരിൽ കേരളത്തിലെ വിവിധ ജില്ലകളിൽ 15ഓളം മോഷണകേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എ എസ് ഐ സാജൻ.കെ ., എസ് സി പി ഒ ശ്രീനാഥ്, സി പി ഒ മാരായ റമീസ്, സലീം, ഷിബു, ഡ്രൈവർ ജിതിൻ എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് . കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വരും ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിലെടുക്കും ,